തൃപ്പൂണിത്തുറ: സിഗരറ്റ് വാങ്ങിക്കാനെന്ന വ്യാജേന ബൈക്കില്‍ എത്തിയ യുവാക്കള്‍ സ്ത്രീയുടെ നാലര പവന്റെ സ്വര്‍ണ്ണ മാല പൊട്ടിച്ചുകടന്നു. ചിത്രപ്പുഴയില്‍ സ്റ്റേഷനറി കട നടത്തുന്ന ഒലിപ്പുറത്ത് ജോയിയുടെ ഭാര്യ മോളിയുടെ (56) മാലയാണ് നഷ്ടപ്പെട്ടത്. ബൈക്കില്‍ കടയിലെത്തിയ യുവാക്കളില്‍ ഒരാള്‍ ഇറങ്ങി വന്ന് സിഗരറ്റ് വേണമെന്നാവശ്യപ്പെട്ടു. സിഗരറ്റ് കൊടുക്കുമ്പോള്‍ യുവാവ് മാല പൊട്ടിച്ചെടുത്ത് ബൈക്കിന് പിന്നില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഉടനെ പോലീസില്‍ വിവരമറിയിച്ച് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ പിടികൂടുവാന്‍ കഴിഞ്ഞില്ല. തൃപ്പൂണിത്തുറ പോലീസ് കേസ്സെടുത്തു.ാേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: