പാലക്കാട് : കര്‍ക്കടക വാവ്ദിനമായ ഇന്നലെ പിതൃകള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിനായി പതിനായിരങ്ങള്‍ വിവിധയിടങ്ങളില്‍ ബലിയിടാനിയി എത്തി. മഴ ഒഴിഞ്ഞുനിന്നത് ഏറെ ആശ്വാസമായി. കഴിഞ്ഞ ഒരാഴ്ച്ചയായി മഴ തുടര്‍ച്ചയായി ലഭിച്ചതിനാല്‍ പുഴകളില്‍ സാമാന്യം വെള്ളമുണ്ടായതും ബലിതര്‍പ്പണത്തിനെത്തിയവര്‍ക്ക് ഏറെ ഉപകാരപ്രദമായി. ആനിക്കോട് അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ബലിതര്‍പ്പണത്തില്‍ ഏഴായിരത്തോളം പേര് പങ്കെടുത്തു. തര്‍പ്പണത്തിനുള്ള സാധനങ്ങളും പ്രഭാതഭക്ഷണവും നല്കി.
തേനാരി ശ്രീരാമ തീര്‍ത്ഥ ക്ഷേത്രത്തില്‍ ബലിതര്‍പ്പണ പുണ്യം തേടിയെത്തിയത് ആയിരങ്ങള്‍. ഉച്ചയ്ക്കു ഒന്നു വരെ നീണ്ട ചടങ്ങുകളില്‍ രണ്ടായിരത്തോളം പേരാണ് ബലി തര്പണം നടത്തിയത്. 15 ശാന്തിമാരാണ് നേതൃത്വം നല്‍കിയത്. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും വളണ്ടിയര്‍മാരും ഉണ്ടായിരുന്നു.
നിളയോരങ്ങളില് ആയിരങ്ങള്‍ ബലിയിട്ടു. കര്‍ക്കിടകത്തിലെ കറുത്തവാവ് പിതൃകര്‍മ്മത്തിന് ഏറെപ്രാധാന്യമാണ്. തൃത്താല മേഖലയില്‍ വെള്ളിയാങ്കല്ല് യജ്ഞേശ്വരം ക്ഷേത്രപരിസരവും തിരുമിറ്റക്കോട് അഞ്ചുമൂര്‍ത്തിക്ഷേത്രം, കാങ്കപ്പുഴ, പന്നിയൂര്‍ തുറ അടക്കം നിരവധി സ്ഥലങ്ങളില്‍ പിതൃകര്‍മ്മം നടത്താന്‍ നൂറ്കണക്കിനാളുകള്‍ എത്തിയിരുന്നു.
ചിങ്ങംചിറ പ്രകൃതീ ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം നടന്നു. ഏകലവ്യാശ്രമം മഠാധിപതി അശ്വതി തിരുനാളിന്റെ നേതൃത്വത്തില്‍ നടന്ന യജ്ഞത്തില്‍ അഞ്ഞൂറോളംപേര്‍ പങ്കെടുത്തു.
കല്‍പ്പാത്തി പുഴയോരം, യാക്കര വിശ്വേശര ക്ഷേത്രം, തൃപ്പാളൂര്‍ ശിവക്ഷേത്രം, ചിറ്റൂര്‍ ശോകനാശിനി പുഴയോരം, പിരായിരി അയ്യപ്പന് കാവ് എന്നിവിടങ്ങളിലും ബലികര്പ്പണം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: