പത്തനംതിട്ട: പിതൃസ്മരണയില്‍ ജില്ലയിലെ വിവിധ സ്നാനഘട്ടങ്ങളില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണം നടന്നു. നിരവധിയാളുകളാണ് ഇത്തവണ തര്‍പ്പണ ചടങ്ങുകള്‍ക്ക് എത്തിയത്.
ആംബുലന്‍സ്, ഡോക്ട മാര്‍, ഫയര്‍ഫോഴ്സ്, പോലീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സേവനങ്ങളും വിവിധയിടങ്ങളില്‍ ക്രമീകരിച്ചിരുന്നു.
വിവിധ ഭാഗങ്ങളില്‍ കെഎസ്ആര്‍ടിസി സ്നാനഘട്ടങ്ങളിലേക്ക് ബസ് സര്‍വീസ് നടത്തി. വിശ്വഹിന്ദു പരിഷത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ക്കെത്തിയവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
ഒരേസമയം നിരവധി പേര്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ എല്ലായിടവും സജ്ജീകരിച്ചിരുന്നു. സ്ത്രീകള്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിന് പ്രത്യേകം സൗകര്യങ്ങള്‍ ഏര്പ്പെടുത്തിട്ടുണ്ടായിരുന്നു.
ബലിതര്‍പ്പണങ്ങള്‍ക്ക് ആവശ്യമായ കിറ്റുകളും മറ്റും മിക്കയിടങ്ങളിലും ക്രമീകരിച്ചിരുന്നു. ബലിതര്‍പ്പണ കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കുവാന്‍ ദേവസ്വം ബോര്ഡിന്റെതുള്പ്പെടെയുള്ള നിരവധിപേരെയാണ് നിയോഗിച്ചിരുന്നത്.
പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മിക്കയിടങ്ങളിലും ബലിയിടല്‍ കര്‍മ്മങ്ങള്‍ തുടങ്ങിയത്. അവധി ദിവസമായതിനാല്‍ കുട്ടികളുള്‍പ്പെടെ നിരവധി പേരാണ് ബലികര്‍മ്മങ്ങള്‍ അര്‍പ്പിക്കുവാന്‍ ക്ഷേത്രങ്ങളില്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: