കോഴഞ്ചേരി: മണ്ഡല മകര വിളക്ക് കാലത്ത് നിര്‍മ്മാണം ആരംഭിക്കത്തക്കവിധം സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പ്രവര്‍ത്തനങ്ങളുമായി ദേവസ്വം ബോര്‍ഡ് മുമ്പോട്ടുപോകുമെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. കോടിക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന ശബരിമലയുടെ അടുത്തുള്ള പ്രധാന ആശുപത്രി കോട്ടയത്താണ്.
ശബരിമല തീര്‍ത്ഥാടന കാലത്ത് അപകടവും ശാരീരികാസ്വാസ്ഥ്യതയും ഉണ്ടായവരെ കോട്ടയത്തേക്ക് കൊണ്ടുപോകും വഴി 85 പേരാണ് മുമ്പ് മരിച്ചത്. ഇതിന് അടിയന്തിര പരിഹാരം ഉണ്ടാകേണ്ടതുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. വഞ്ചിപ്പാട്ട് ദേവസങ്കീര്‍ത്തനം ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സമീപഭാവിയില്‍ ചെറുവള്ളിയില്‍ ദേവസ്വം ബോര്‍ഡ് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: