പുലാമന്തോള്‍: സ്വകാര്യ ബസ് ഉടമകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ സഹായം ചെയ്തപ്പോള്‍ ദുരിതത്തിലായത് ആയിരക്കണക്കിന് ജനങ്ങളാണ്.
പുലാമന്തോള്‍-വളാഞ്ചേരി റൂട്ടില്‍ വൈകിട്ട് ഏഴ് മണി കഴിഞ്ഞാല്‍ ബസ് സര്‍വീസില്ല. വളപുരം, ചെമ്മലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ പുലാമന്തോള്‍ ടൗണില്‍ കുടുങ്ങുകയാണ്. മുമ്പ് ഓട്ടോറിക്ഷ അടക്കമുള്ള ടാക്സി വാഹനങ്ങള്‍ ഇവിടേക്ക് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ബസ് ഉടമകള്‍ പഞ്ചായത്തിനെ ഇടപെടുത്തി അത് തടഞ്ഞു. ഇത്തരത്തില്‍ സമാന്തര സര്‍വീസ് നടത്തിയാല്‍ വലിയ തുകയാണ് പിഴയായി ഈടാക്കുന്നത്. ഇതോടെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ പിന്‍വലിഞ്ഞു.
സന്ധ്യമയങ്ങുന്നതോടെ ബസ് സര്‍വീസുകള്‍ നിലക്കും. രാത്രി എട്ടിന് ഒരു ബസ് ഉണ്ടെങ്കിലും പലദിവസവും ഇത് സര്‍വീസ് നടത്താറില്ല. ഓട്ടോറിക്ഷകളെ തടഞ്ഞ് ബസ് ഉടമകളെ സഹായിച്ച പഞ്ചായത്ത് ജനങ്ങളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ്.
രാത്രി ഒന്‍പത് മണിവരെയെങ്കിലും ബസ് സൗകര്യം ഏര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ ഓട്ടോറിക്ഷകളുടെ നിയന്ത്രണം പിന്‍വലിക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: