മലപ്പുറം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന കനത്ത കാറ്റിലും മഴയിലും കാര്‍ഷിക മേഖലയില്‍ 15.5 കോടി രൂപയുടെ നാശനഷ്ടം. 37.3 ഹെക്ടര്‍ പ്രദേശത്തെ ക്യഷി നശിച്ചതായാണ് കണക്കാക്കുന്നത്. 4100 കര്‍ഷകരെ ഇത് ബാധിച്ചു. തിരൂരങ്ങാടി, പൊന്നാനി, തിരൂര്‍ മേഖലയിലാണ് കൂടുതല്‍ നാശമുണ്ടായിരിക്കുന്നത്. കാറ്റിലും മഴയിലും ഇതുവരെ 20 വീടുകള്‍ പൂര്‍ണമായി നശിച്ചു. ഇവക്ക് 30 ലക്ഷത്തിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. 371 വീടുകള്‍ ഭാഗികമായി നശിച്ചു. ഇവയ്ക്ക് 31 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കിയിട്ടുണ്ട്്. ഏഴുപേര്‍ക്ക് മഴക്കെടുതിയില്‍ ജീവന് നഷ്ടപ്പെട്ടു. കാലവര്‍ഷം തുടങ്ങിയ കഴിഞ്ഞ ജൂണ്‍ ഒന്നു മുതലുള്ള കണക്കാണിത്. ഈ കാലയളവില്‍ ഇതുവരെ 101 സെ. മീറ്റര്‍ മഴ പെയ്തിട്ടുണ്ട്.
ഇന്നലെയും ജില്ലയില്‍ ശക്തമായ മഴയും കാറ്റുമാണ് അനുഭവപ്പെട്ടത്. കട്ടുപ്പാറയില്‍ വൈദ്യുത ലൈനുകളിലേക്ക് മരങ്ങള്‍ വീണ് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. രാവിലെ 11 മണിക്ക് കട്ടുപ്പാറ ഗൈഡന്‍സ് സ്കൂള്‍ റോഡില്‍ മഴയോടൊപ്പം എത്തിയ കാറ്റ് നാശനഷ്ടങ്ങള്‍ വരുത്തിയത്. ഗൈഡന്‍സ് റോഡരുകിലെ മരങ്ങള്‍ കാറ്റില്‍ ഇലക്ട്രിക് കാലുകളിലേക്കും ലൈനിലേക്കും വീണതോടെ ഈ ഭാഗത്തെ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണു ഇലക്റ്റ്രിക് കാലും തകര്‍ന്നിട്ടുണ്ട് സമീപത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷക്ക് മുകളിലേക്ക് വൈദ്യുതി ലൈനുകള്‍ പൊട്ടിവീണെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിചതിനാല് അപകടമൊഴിവായി. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വൈദ്യുതിബന്ധം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: