മേപ്പാടി: 23ന് കർക്കിടക വാവുബലിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ വിശ്വാസിക്കൾക്ക് പങ്കെടുക്കേണ്ടതിനാൽ മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 14, 8, 10 വാർഡുകളിൽ നടക്കേണ്ട ഗ്രാമസഭ യോഗങ്ങൾ മാറ്റിവെക്കണമെന്ന് ബി.ജെ.പി മൂപ്പെനാട് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
അടിയന്തിര പ്രാധാന്യത്തോടു കൂടി ചർച്ച ചെയ്യേണ്ടതായ 2017-18 വർഷത്തിലെ ഗുണഭോക്ത്യ തിരഞ്ഞെടുപ്പ് ,2016-17 വർഷത്തെ വരവ് ചിലവ് കണക്ക് അംഗീകരിക്കൽ എന്നീ അജണ്ടകളടങ്ങിയ യോഗം മുഴുവൻ ഗ്രാമസഭാഗംങ്ങൾക്കും പങ്കെടുക്കാൻ തക്ക രീതിയിൽ മാറ്റിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു
യോഗത്തിൽ പ്രദീഷ് ചെമ്പൻ അദ്ധ്യക്ഷത വഹിച്ചു, ലിജീഷ്, രവി പാലാട്, രജിത് കുമാർ. പ്രവീൺ കുമാർ, പ്രമോദ് കടലി,ചന്ദ്ര മോഹൻ അനിതാ രാജൻ, ശശിധരൻ, ബാലസുബ്രമഹ്ണ്യൻ, തുടങ്ങിയവർ സംസാരിച്ചൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: