കോഴഞ്ചേരി: ചെറുകോലില്‍ കോടിക്കണക്കിന് രൂപ നിക്ഷേപം സ്വീകരിച്ച് മുങ്ങിയ പ്രൈവറ്റ് ബാങ്കുടമയെ പോലീസ് അറസ്റ്റു ചെയ്തു.
ചെറുകോല്‍ വാഴക്കുന്നം തേവര്‍വേലില്‍ ഫൈനാന്‍സിയേഴ്സ് ഉടമ കെ വി മാത്യു (ഷാജി50) യെയാണ് ആറന്മുള പോലീസ് തിരുവല്ലയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദ്ദേശാനുസരണം ആറന്മുള എസ്ഐ കെ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വെള്ളിയാഴ്ച രാവിലെ അറസ്റ്റു ചെയ്തത്.
120ലധികം നിക്ഷേപകരില്‍ നിന്നും 22 കോടിയോളം രൂപയാണ് നിക്ഷേപമായി സ്വീകരിച്ചത്. ഷാജി കഴിഞ്ഞ 15 നകം നിക്ഷേപകതുക തിരിച്ചുനല്‍കാമെന്ന് കോഴഞ്ചേരി സി ഐ ബി.അനിലിന്റെ സാന്നിദ്ധ്യത്തില്‍ സമ്മതിച്ചിരുന്നു. കഴിഞ്ഞ 13 ന് ഇയാള്‍ കുടുംബ സഹിതം ഒളിവില്‍ പോകുകയായിരുന്നു. നിക്ഷേപകര്‍ ആറന്മുള പോലീസിന് നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.
അന്വേഷണത്തില്‍ കാനഡയിലേക്ക് ഒളിച്ച് കടക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നു.
ഒളിവില്‍ പോകുന്നതിനു മുമ്പ് ബാങ്ക് കെട്ടിടവും ബാങ്ക് നിന്ന സ്ഥലവും ഉള്‍പ്പെടെ വില്‍ക്കുകയും താമസിക്കുന്ന വീടും പറമ്പും പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ ഈട് നല്കി വായ്പ എടുക്കുകയും ചെയ്തിരുന്നതായും അറിയുന്നു. ബാങ്ക് പാര്‍ട്ട്ണറും ഇദ്ദേഹത്തിന്റെ ഭാര്യയുമായ ആനി മാത്യു ഇപ്പോഴും ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: