കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് പട്ടികവര്‍ഗ ഉപപദ്ധതി പ്രകാരം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ് മുഖേന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിക്കായുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏജന്‍സികളോ നടത്തുന്നതായ എല്ലാത്തരം കോഴ്സുകളിലേക്കും, കേന്ദ്ര സംസ്ഥാനതല പ്രവേശന പരീക്ഷയില്‍ യോഗ്യത നേടി പഠനം നടത്തി വരുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ കോഴ്സ് കാലാവധിവരെയുള്ള എല്ലാ അക്കാദമിക് വര്‍ഷത്തിലും ധനസഹായം നല്‍കും.അപേക്ഷകര്‍ ജാതി, പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, കേരളത്തിനകത്ത് പ്രവേശനം ലഭിച്ചിട്ടുള്ളവര്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ തയ്യാറാക്കിയ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി തെളിയിക്കുന്ന പ്രമാണങ്ങള്‍, ഊരുകൂട്ട തീരുമാനം എന്നിവ സഹിതം അപേക്ഷകള്‍ 25 നകം എന്മകജെ, കാസര്‍കോട്, പനത്തടി, നീലേശ്വരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ മുഖാന്തിരം സമര്‍പ്പിക്കണം. ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഈ പദ്ധതിയുടെ ധനസഹായത്തിന് അപേക്ഷിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ നം.04994 255466.
പ്രതികരിക്കാൻ ഇവിടെ എഴുതുക: