ഉദുമ: തൃക്കണ്ണാട്, കോട്ടിക്കുളം ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ തീരദേശ വാസികള്‍ ഭീതിയിലായി. ഈ ഭാഗത്തെ 10 ഓളം മത്സ്യതൊഴിലാളി കുടുംബങ്ങളാണ് ഭീതിയോടെ കഴിയുന്നത്. ബേക്കല്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള മാളിക വളപ്പിലെ കടല്‍ ഭിത്തിയാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. ഈ ഭാഗത്തെ വീടുകള്‍ ഏത് നിമിഷവും കടലെടുക്കുമെന്ന സ്ഥിതിയിലാണ്. മോഹനന്, ചന്ദ്രന്, ദാസന്, സുരേഷന്‍, വത്സലന്‍, അനില്‍, കുട്ടിയന്, ശാന്ത പ്രാര്ത്ഥനന്, പത്മാവതി, രാംദാസ് തുടങ്ങിയവരുടെ വീടുകള്‍ക്കാണ് ഭീഷണിയുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് സുരക്ഷാ ഭിത്തി തകര്‍ന്നത്. ഇതോടെ തിര കരയിലേക്ക് അടിച്ച് കയറുകയാണ്. ഉദുമ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വീട്ടിനടുത്തായിട്ടുപോലും അധികൃതര്‍ ആരും തന്നെ തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: