കല്‍പ്പറ്റ: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ സമരം ഒത്തു തീര്‍ന്നു. ജില്ലാ ലേബര്‍ ഓഫീസര്‍ കെ.മാധവന്റെ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയിലാണ് പണിമുടക്ക് സമരം ഒത്തുതീര്‍ന്നത്. ഒത്തു തീര്‍പ്പു വ്യവസ്ഥ പ്രകാരം മെയ് മാസത്തെ വേതനം തൊഴിലാളികള്‍ക്ക് വിതരണം ചെയ്ത് തുടങ്ങി. ജൂണ്‍ മാസത്തെ വേതനം ജൂലൈ 31ന് നല്‍കും. ബോണസ് കുടിശ്ശിക ജൂലൈ 28ന് മുന്‍പ് വിതരണം ചെയ്യും. തൊഴിലാളികളുടെ 50,000 രൂപ വരെയുള്ള ഗ്രാറ്റുവിറ്റി ഒരു മാസത്തിനകവും 50000 രൂപയ്ക്ക് മുകളിലുള്ളത് മൂന്ന് മാസത്തിനകവും വിതരണം ചെയ്യും. ലോക്കല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തും. ഒരു വര്‍ഷത്തെ പുതപ്പും കമ്പിളിയും ഒരാഴ്ചയ്ക്കുള്ളില്‍ വിതരണം ചെയ്യും. മെഡിക്കല്‍ ബില്‍ ആഗസ്റ്റ് 30നകം കൊടുത്തു തീര്‍ക്കും. ചര്‍ച്ചയില്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ കെ.സുരേഷ്, കല്‍പ്പറ്റ പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍ വി.എം.വിജയന്, തൊഴിലുടമയായ കെ.എം.മൊയ്തീന്‍കുഞ്ഞ്, എസ്റ്റേറ്റ് മാനേജര്‍ പി.ജഗദീശന്, ട്രേഡ് യൂണിയന് നേതാക്കളായ പി.ഗഗാറിന്, പി.പി.ആലി, പി.എന്‍.വേണുഗോപാല്‍, എന്‍.ഒ.ദേവസി, സാംപി മാത്യു, കെ.ടി.ബാലകൃഷ്ണന്, യു.കരുണന്, പി.കെ.കുഞ്ഞിമൊയ്തീന്‍, പി.കെ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: