കല്‍പ്പറ്റ: കല്‍പ്പറ്റനഗരസഭ അ ധീനതയിലുളള കെട്ടിടം ഉപയോഗശൂന്യമായി നശിക്കുന്നു. ദേശീയപാതയില്‍നിന്നും മീറ്ററുകള്‍ മാത്രം മാറിയാണ് മുന്‍സിപ്പാലിറ്റിയുടെ കൈവശമുള്ള ഇരുനില കെട്ടിടംസ്ഥിതി ചെയ്യുന്നത്. എച്ച് ഐ എംസ്കൂളിന് എതിര്‍വശത്തെ റോ ഡിലാണ് കെട്ടിടമുള്ളത്. മുന്‍ കാലങ്ങളില്‍ നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മൃഗങ്ങളെ കെട്ടുവാന്‍ ഉപയോഗിച്ചിരുന്ന പൗണ്ട് ആയിരുന്നു ഇവിടം. കല്‍പ്പറ്റ നഗരസഭയായതിനു ശേഷം ഇതിനായി പല പദ്ധതികളും ആവിഷ്കരിച്ചു. തുടക്കത്തില്‍ ഇടതുപക്ഷ മുന്നണി ലൈബ്രറി കെട്ടിടത്തിനു വേണ്ടി പ്രൊജക്ട് തയ്യാറാക്കി ഫണ്ട് ലഭ്യമാക്കി .ഭരണ സമിതി മാറിയപ്പോള്‍ വനിതാ യാത്രക്കാര്‍ക്ക് വിശ്രമത്തിനും പ്രാധമികാവശ്യങ്ങള്ക്കുമായി പദ്ധതി മാറ്റപ്പെടുത്തി അതിനു വേണ്ട രീതിയില്‍ കെട്ടിടത്തില്‍ അറ്റകുറ്റപണി ചെയ്തു.വീണ്ടുമൊരു ഭരണ സമിതി അധികാരത്തിലേറിയപ്പോഴും ഒന്നും ലക്ഷ്യത്തിലെത്തിയില്ല.അതിനിടക്ക് കെട്ടിടം കല്‍പ്പറ്റ ഗവണ്‍മെന്റാശുപത്രിയുടെ സബ് സെന്റെറാക്കാന് നീക്കം നടക്കുന്നുണ്ട് എന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്. നിലവില്‍ വ്യത്യസ്ഥ പ്രോജക്റ്റുകളില്‍ ഫണ്ടുകള്‍ ദുര്‍വിനിയോഗം ചെയ്യുക എന്നല്ലാതെ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: