കാസര്‍കോട്: 2017-18 സാമ്പത്തികവര്‍ഷം കെസ്റു, ജോബ് ക്ലബ്ബുകള്‍ തുടങ്ങാനുദ്ദേശിക്കുന്ന ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരം. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാസര്‍കോട് (04994 255582), ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹൊസ്ദുര്‍ഗ് (04672 209068) എന്നീ ഓഫീസുകളില്‍ ബന്ധപ്പെടുക.
ജില്ലയില്‍ സ്ത്രീകള്‍ക്ക് മാത്രമായുളള ശരണ്യ സ്വയംതൊഴില്‍ പദ്ധതിക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ സ്ത്രീകള്‍ക്ക് 30 വയസ്സ് കഴിഞ്ഞിരിക്കണം. വിധവകള്‍, വിവാഹ മോചിതര്‍, ഏഴ് വര്‍ഷമായി ഭര്‍ത്താവിനെ കാണാതാവുകയോ ഉപേക്ഷിച്ച പോയിട്ടുളളവരോ ആയ സ്ത്രീകള്‍, പട്ടികവര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവര്‍ക്കാണീ പദ്ധതി. 50,000 രൂപയാണ് ലോണ്‍ തുക. 60 ശതമാനം സബ്സിഡി അതായത് ലോണ്‍ തുകയുടെ പകുതി പൈസ തിരിച്ചടക്കേണ്ടതില്ല. ഗഡുക്കളായി തിരിച്ചടച്ചാല്‍ മതി. എംപ്ലോയ്മെന്റ് രജിസ്ട്രേഷന് കാര്‍ഡ് സഹിതം അപേക്ഷാഫോറം കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും ഹൊസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും മഞ്ചേശ്വരം ബ്യൂറോയിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുകളുമായി ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: