കാഞ്ഞങ്ങാട്: കട്ടപിടിച്ച അന്ധകാരത്തിലും അകക്കണ്ണ് തുറപ്പിക്കുന്നതാണ് ഗുരുവെന്നും, ഗുരു പറയുന്നത് ശിഷ്യന്മാര്ക്കും, ശിഷ്യന്മാര് പറയുന്നത് ഗുരുവിനും മനസിലാകാത്ത കാലമാണ് ഇപ്പോഴെന്നും രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി പറഞ്ഞു. കാഞ്ഞങ്ങാട് നടന്ന ആര്‍എസ്എസ് ഹൊസ്ദുര്‍ഗ്ഗ് ഖണ്ഡ് ഗുരുപൂജ മഹോത്സവത്തിന്റെ സമാരോപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സെന്റ് സ്ഥലത്തിന് വേണ്ടി സുപ്രീംകോടതി വരെ പോകുന്ന നാടാണ് നമ്മുടേത് ഈ ധനം എന്റേതെന്ന ചിന്ത വെടിയണം. എല്ലാം ഈശ്വരന്റേതാണെന്ന കാഴ്ചപ്പാടിലേക്ക് മാറിയാല്‍ നമ്മുടെ നാട് നന്നാകും. പ്രകൃതി നിലകൊള്ളുന്നത് മനുഷ്യന് വേണ്ടി, എന്നാല്‍ മനുഷ്യന് ജീവിക്കുന്നത് പ്രകൃതിയെ നശിപ്പിച്ചുകൊണ്ടാണ്. മനസ്സില്‍ തന്നെയാണ് സംസ്കാരം വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍വ്വകലാശാല മലയാളം വിഭാഗം മേധാവി ഡോ.എന്‍.അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.ശ്രീജിത്ത്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് ബാബു പുല്ലൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: