ന്യൂദല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെ ശക്തമായി നേരിടാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഗോസംരക്ഷണത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ തടയും. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഗോസംരക്ഷണത്തെ സമുദായ വിഷയമായി ചിത്രീകരിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഇത്തരം അക്രമങ്ങള്‍ക്ക് രാഷ്ട്രീയവും മതപരവുമായ നിറം നല്‍കുന്നതിനെ പ്രധാനമന്ത്രി അപലപിച്ചു. രാജ്യത്തിന് യാതൊരു നേട്ടവുമില്ലാത്ത നടപടിയാണ് ഇത്. ജിഎസ്ടി പാസാക്കാന്‍ പിന്തുണച്ച എല്ലാ പാര്‍ട്ടികളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
മുന്‍പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അരുണ്‍ ജെയ്റ്റ്ലി, അനന്ത്കുമാര്‍, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, മുലായംസിങ്, സീതാറാം യെച്ചൂരി, ശരദ് യാദവ്, ഭര്‍തൃഹരി, നരേഷ് അഗര്‍വാള്‍, അനുപ്രിയ പാട്ടീല്‍ തുടങ്ങിയ നേതാക്കള്‍ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: