‘ഉച്ചത്തില്‍ പഞ്ചഗ്രഹം നില്ക്കുന്ന കാലത്തിങ്കല-
ച്യുതനയോദ്ധ്യയില് കൗസല്യാത്മജനായാന്‍
നക്ഷത്രം പുനര്‍വസു, നവമിയല്ലോ തിഥി
നക്ഷത്രാധിപനോടു കൂടവേ ബൃഹസ്പതി
കര്‍ക്കടകത്തിലത്യുച്ചസ്ഥിതനായിട്ടല്ലോ
അര്‍ക്കനുമത്യുച്ചസ്ഥനുദയം കര്‍ക്കിടകം’
അഞ്ച് ഗ്രഹങ്ങള്‍ ഉച്ചത്തില്‍ വന്ന അത്യപൂര്‍വമായ കര്‍ക്കടക മാസത്തിലെ പുണര്‍തം നക്ഷത്രത്തിലാണ് രാമന്റെ ജനനം.
ഒട്ടേറെ ദുരിതങ്ങള്‍ തന്റെ ജീവിതത്തില്‍ വന്നു ചേര്‍ന്നിട്ടും മറ്റുള്ളവരോട് സ്നേഹത്തോടെയും താഴ്മയോടെയും പെരുമാറിയയാളാണ് രാമന്. മാന്യനായ ആദര്‍ശ പുരുഷനാണ് ശ്രീരാമന് എന്ന് പറയുന്നതിന് അടിസ്ഥാനമിതാണ്.
രാമരാജ്യം എന്ന സങ്കല്പം ഇന്നേറെ പ്രസക്തമാണ്. ജീവിതത്തില്‍ മുഴുവന്‍ ധര്‍മ്മം ആചരിച്ച വ്യക്തി എന്നതാണ് രാമരാജ്യമെന്ന ചിന്തയുണ്ടാവാന്‍ തന്നെ കാരണം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത കാവ്യമാണ് രാമായണം. ഭാരതത്തിലെ മുഴുവന്‍ ഈശ്വര സങ്കല്‍പ്പങ്ങളുടേയും അടിസ്ഥാനം രാമായണത്തിലുണ്ട്. അതുകൊണ്ടാണ് കര്‍ക്കടമാസത്തില്‍ രാമായണപാരായണം ആത്മീയ ഉണര്‍വ്വ് സൃഷ്ടിക്കുമെന്ന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: