തിരുവനന്തപുരം: ചാക്ക സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ പോലീസ് പിടിയിലായി. നരുവാംമൂട് പരുത്തുംപാറ പുല്ലുവിള വീട്ടില്‍ കുമാരന് (43) നെയാണ് പേട്ട എസ്ഐ ചന്ദ്രബോസിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി നൃത്ത പഠനം കഴിഞ്ഞ ശേഷം കണ്ണമ്മൂലയില്‍ നിന്നും വീട്ടിലേയ്ക്ക് പോകാനായാണ് ഓട്ടോറിക്ഷയില്‍ കയറിയത്. ചാക്കയിലെത്തിയപ്പോള് വാഹനം നിര്‍ത്താന്‍ കുട്ടി ആവശ്യപ്പട്ടു. എന്നാല്‍ കുമാരന് വാഹനം നിര്‍ത്താതെ സ്റ്റോപ്പ് സിഗ്നല്‍ ലൈറ്റിനെ അവഗണിച്ച് കഴക്കൂട്ടം ഭാഗത്തേയ്ക്ക് തിരിഞ്ഞ് പോവുകയായിരുന്നു.
ഇതിനിടയില്‍ കുട്ടി ബഹളം വെച്ചെങ്കിലും ഓട്ടോറിക്ഷ അമിത വേഗതയിലായിരുന്നു. ബൈപ്പാസിലെ റെയില്‍വേ പാലത്തിന് മുകളിലെത്തിയപ്പോള്‍ എതിരെവന്ന ലോറിയ്ക്ക് സൈഡ് കൊടുക്കാല ഓട്ടോറിക്ഷയുടെ വേഗത കുറച്ചപ്പോള്‍ പെണ്‍കുട്ടി വാഹനത്തില്‍ നിന്നും പുറത്തേയ്ക്ക് ചാടി. കുട്ടിയുടെ ബഹളം കേട്ട് നാട്ടുകാര്‍ പിന്തുടരുന്നുവെന്ന് മനസിലാക്കിയ കുമാരന് വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കരിക്കകം ക്ഷേത്രത്തിന് സമീപം വെച്ച് ഓട്ടോറിക്ഷയെ പിടികൂടി.
വാഹനത്തില്‍ നിന്നുളള വീഴ്ചയില്‍ രണ്ട് പല്ലുകള്‍ ഇളകി പോവുകയും തലയ്ക്ക് സാരമായ പരിക്കേറ്റ പെണ്‍കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കസ്റ്റഡിയിലായ കുമാരന് വിവാഹിതനും ഒരു മകളുമുണ്ട്. മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ ഇയ്യാള്‍ക്കെതിരെ നിരവധി കേസുകളുളളതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: