നെടുങ്കണ്ടം: വിനോദസഞ്ചാരമേഖലയായ രാമക്കല്‍മേട്ടിലേക്ക് തൂക്കുപാലത്ത് നിന്നുള്ള റോഡ് തകര്‍ന്നു. റോഡ് ഗതാഗത യോഗ്യമാക്കാത്ത അധികൃതരുടെ നിസംഗതയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വാഴ നട്ടു. റോഡ് തകര്‍ന്നിട്ട് നാളുകളായിട്ടും അധികൃതര്‍ അറ്റകുറ്റപ്പണി നടത്താന്‍ തയ്യാറായിട്ടില്ല. നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് ജനങ്ങളും കടന്നുപോവുന്ന പ്രധാന റോഡാണിത്.
മഴക്കാലമെത്തിയതോടെ റോഡിന്റെ സ്ഥിതി കൂടുതല്‍ ശോച്യനീയമായി. റോഡിലെ കുഴികളില്‍ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നടയാത്ര അസാധ്യമാണ്. ഇവിടെ കുഴികളില്‍പ്പെട്ട് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായി. മഴക്കാലം തുടങ്ങും മുമ്പേ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, അധികൃതര്‍ നടപടി കൈക്കൊണ്ടില്ല. ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തുവരാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: