മുംബൈ: മുംബൈ വിമാനത്താവളത്തിന് സമീപമുള്ള വ്യോമയാനപാതയിലെ കെട്ടിടങ്ങളുടെ ഉയരം കുറയ്ക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഉത്തരവിട്ടു. സമീപപ്രദേശങ്ങളിലെ 70ഓളം കെട്ടിടങ്ങളുടെ ഉയരം 60 ദിവസത്തിനുള്ളില്‍ കുറയ്ക്കനാണ് നിര്‍ദ്ദേശം.
പുതിയ കെട്ടിടങ്ങളെ മാത്രമല്ല പഴയ കെട്ടിടങ്ങളെയും ഉത്തരവ് ബാധിക്കുന്നുണ്ട്. 50 വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് ഡിജിസിഎ ജൂണില്‍ നോട്ടീസ് നല്‍കിയിരുന്നു. ഭൂരിഭാഗം പഴയ കെട്ടിടങ്ങള്‍ക്കും എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ ഹൈറ്റ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതാണ്.
1978മുതലാണ് എഎഐ നോ- ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് നല്കിത്തുടങ്ങിയത്. ആഗസ്റ്റ് വരെ നീളുന്ന വ്യത്യസ്ത തീയതികളിലാണ് ഡിജിസിഎ നോട്ടീസ് നല്‍കിയിരിക്കുന്നത്. പഴയ കെട്ടിടങ്ങള്‍ ഒന്ന് മുതല്‍ ആറ് മീറ്റര്‍ വരെ ഉയരം കുറയ്ക്കുവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: