ചെന്നൈ: ആരുടെ മുന്നിലും മുട്ടുമടക്കില്ലെന്ന് കമല്ഹാസന്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ കമല്ഹാസന് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ദേശീയ വനിതാ കമ്മീഷന് അദ്ദേഹത്തിന് നോട്ടീസ് അയച്ചു. ഇതിനുള്ള മറുപടിയായിട്ടാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
സംഭവത്തില്‍ ട്വിറ്ററില്‍ മാപ്പുപറഞ്ഞ അദ്ദേഹം, താന്‍ ആരുടെയും മുന്പില് തലകുനിക്കില്ലെന്നും പറഞ്ഞു. എന്റെ അമ്മയുടെ പേരോ മകളുടെ പേരോ ആകട്ടെ. ഈ യുദ്ധത്തില്‍ പോരാടും. നിങ്ങളുടെ ദൈവം ഒഴിച്ച് ആരും നിയമത്തിന് അതീതരല്ല. കമല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: