കോട്ടയം: കോട്ടയം നഗരറോഡുകളിലെ കുഴികള്‍ അടച്ചത് ഗതാഗതത്തിന് ആശ്വസാമായി. കോടിമത മുതല്‍ നാഗമ്പടം വരെ തിരക്കേറിയ സമയങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. നാലുവരി പാതയിലും കോടിമതയിലും ഉണ്ടായ കുഴികളായിരുന്നു ഗതാഗത തടസ്സമുണ്ടാക്കിയത്. എന്നാല്‍ നാഗമ്പടത്തെ കുരുക്ക് പൂര്‍ണ്ണമായി പരിഹരിക്കനായില്ല. മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കുന്നതാണ് കാരണം. റോഡിന്റെ ഒരുവശത്ത് നിര്‍മാണ സാമഗ്രികളും ചെളിയും മറ്റും കിടക്കുന്നതാണ് കാരണം.
എംസിറോഡില്‍ കോടിമതയിലെ കുഴികള്‍ കഴിഞ്ഞ ദിവസമാണ് അടച്ചത്. കുഴികള്‍ മൂലം റോഡ് തകര്‍ന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കെഎസ്ടിപി അടിയന്തരമായി കുഴികള്‍ മൂടാന്‍ നടപടി സ്വീകരിച്ചത്. അതേസമയം മഴക്കാലത്ത് കുഴിയടയ്ക്കുന്നത് എത്ര നാള് നില്‍ക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: