ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണബാങ്ക് ഭരണം അഡ്മിനിസ്ട്രേട്രേറ്റീവ് കമ്മറ്റിക്ക്. മുന്‍ പ്രസിഡന്റ് ആര്.പി. ഷേണായിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മിറ്റിയാണ് ചുമതലയേറ്റത്. നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി നിര്‍ദ്ദേശ പ്രകാരം ഭരണസമിതിയിലെ അംഗങ്ങളെ ഉള്‍പെടുത്തി അഡിമിനിസ്ട്രേറ്റീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തത്.
പുതിയ കമ്മിറ്റി പൂര്‍ണമായും എ പക്ഷത്തുള്ളതാണ്. 22നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക കോണ്‍ഗ്രസ് പാനലില്‍ നിന്നും എ പക്ഷക്കാരെ ഒഴിവാക്കിയെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ എ പക്ഷത്തെ തെരഞ്ഞെടുപ്പു ചുമതലയുള്ള കമ്മിറ്റിയായി നിയമിച്ചത് ഐ പക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്.
തീര്‍ത്തും തെറ്റായ നടപടികളിലൂടെയാണ് പുതിയകമ്മിറ്റിയെ നീയമിച്ചതെന്നും ഇതിനെ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് ഐ പക്ഷം. 27കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നതിനെ തുര്‍ന്ന് സംസ്ഥാന തലത്തില്‍ തന്നെ ബാങ്ക് കുപ്രസിദ്ധി നേടിയിരുന്നു. തട്ടിപ്പിന്റെ പേരില്‍ അഞ്ചു ജീവനക്കാരെ പുറത്താക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: