വൈപ്പിന്‍: മുനമ്പത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യസംസ്കരണ സ്ഥാപനത്തില്‍ ഗുരുതരമായ പൊതുജനാരോഗ്യപ്രശ്നങ്ങള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.ജി.ആന്റണി, രതീഷ്.കെ.വി., ആനന്ദ് സാഗര്‍ എന്നിവര്‍ നേതൃത്വം നല്കിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ സ്ഥാപന അധികാരികള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്കി നടപടികളാരംഭിച്ചു. പകര്‍ച്ചവ്യാധികള്‍ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നിയമ നടപടികള്‍ തുടരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ:കീര്‍ത്തി.പി. അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: