പാലക്കാട്: വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് കര്‍ണ്ണകി നഗര്‍ രാജരാജേശ്വരി കല്യാണമണ്ഡപത്തില്‍ തുടക്കമായി. രാവിലെ 9ന് ശിവാനന്ദാശ്രമം മഠാധിപതി സ്വാമി നിത്യാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്. കുമാര്‍ അധ്യക്ഷത വഹിച്ചു.
എല്ലാ മതക്കാരും അവരവരുടെ മതത്തിലൂടെ പുരോഗമിക്കണമെന്ന് സ്വാമി നിത്യാനന്ദ സരസ്വതി പറഞ്ഞു. മതം മാറ്റിയതുകൊണ്ട് രാജ്യത്തിന് പുരോഗതിയുണ്ടാവില്ല. ശുദ്ധമായ മനസ്സുള്ളവര്‍ക്ക് സ്വന്തം മതത്തിലൂടെ മുന്നേറാന്‍ കഴിയും. അത് സത്യത്തിലേക്ക് നയിക്കുന്ന സമൂഹത്തെ രൂപാന്തരപ്പെടുത്തും. അങ്ങനെ ഈശ്വരനിലേക്കെത്താന്‍ മനുഷ്യന് സാധിച്ചാല്‍ രാജ്യത്തിന് പുരോഗതിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയ സെക്രട്ടറി മഹാവീര്‍സിംഗ്, ക്ഷേത്രീയ സെക്രട്ടറി കെ.എന്‍. വെങ്കിടേഷ്, വര്‍ക്കിംഗ് പ്രസിഡന്റ് ബി.ആര്. ബാലരാമന്, ദയാനന്ദാശ്രമം മഠാധിപതി സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി പ്രേമാനന്ദ, സ്വാമി ചിത്ഭവാനന്ദ, വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.കെ.ഭാസ്ക്കരന്‍, വി.ആര്. രാജശേഖരന്, ടി. രാജശേഖരന്, സരള. എസ്. പണിക്കര്‍, വി. മോഹനന്, ഐ.ബി. ശശി, പി.ജി. കണ്ണന്, എം.വി. വിജയകുമാര്‍, പി. സതീഷ്മേനോന്‍, എ.സി. ചെന്താമരാക്ഷന്, പി.ആര്. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
ബാലന് പൂതേരി എഴുതിയ ‘തളിക്ഷേത്രവും ഹൈന്ദവനവോത്ഥാനവും’ എന്ന പുസ്തക പ്രകാശനം നടന്നു. വാസ്തു വിദ്യാ വിദഗ്ദ്ധന് കെ.ഇ. കൃഷ്ണന് എമ്പ്രാന്തിരി, ജൈവ കര്ഷകന് കെ.കെ. സൂര്യനാരായണന്, പരിസ്ഥിതി പ്രവര്ത്തകന് എ.വി. ബാലന്, തിമില വിദ്വാന് കോങ്ങാട് മധു, ഗോസംരക്ഷകന് സദാനന്ദന് കൊട്ടേക്കാട് എന്നിവരെ ആദരിച്ചു. ഗോപൂജയോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
ജനസംഖ്യാ വര്‍ധനവിലെ അസന്തുലിതാവസ്ഥ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമെന്ന് സംസ്ഥാന സമ്മേളനം പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സമൂഹിക സാമ്പത്തിക പശ്ചാത്തലമാണിതിനു കാരണം. ന്യൂനപക്ഷത്തിന്റെ പേരുപറഞ്ഞ് ചിലര്‍ സമ്പന്നരായി മാറിയിരിക്കുന്നു. സമുദായത്തിന്റെ എണ്ണം പറഞ്ഞ് രാഷ്ട്രീയാധികാര കേന്ദ്രങ്ങളായും ഇക്കൂട്ടര്‍ മാറും. സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കു തന്നെ ഇതു വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: