ചെന്നൈ: രാജ്യത്തെ സൗരോജ്ജം ഉത്പ്പാദനത്തില്‍ തമിഴ്നാട് മുന്നില്‍. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ സൗരോര്‍ജ്ജത്തിന്റെ ഉത്പ്പാദനം 2 ജിഗാവാട്ടാക്കി വര്‍ധിപ്പിക്കാന്‍ കേന്ദ്രം പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി മേല്‍ക്കൂരയില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നുണ്ട്.
2017ന്റെ തുടക്കത്തില്‍ തന്നെ സൗരോര്‍ജ്ജ വൈദ്യുതി ഉത്പ്പാദനം 1,396 മെഗാവാട്ടായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ തമിഴ്നാട്ടില്‍ നിന്ന് മാത്രം 163 മെഗാവാട്ട് സൗരോജ്ജ വൈദ്യുതിയാണ് ഉത്പ്പാദിപ്പിച്ചത്. സംസ്ഥാനത്ത് വിവിധ കെട്ടിടങ്ങളിലായി മേല്ക്കൂരകളില് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിലും വളര്‍ച്ചയുണ്ടായിട്ടുണ്ട്.
കൂടാതെ രാജ്യത്തെ വ്യവസായികാവശ്യങ്ങള്‍ക്കുള്ള സൗരോര്‍ജ്ജ ഉത്പ്പാദനം 590 മോഗാവാട്ടായും ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ തമിഴ്നാട്ടില്‍ നിന്ന് 124 മെഗാവാട്ട് വൈദ്യൂതിയാണ് ലഭിച്ചിട്ടുള്ളത്. തമിഴ്നാട് മഹാരാഷ്ട്ര, രാജസ്ഥാന്, ഗുജറാത്ത്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലായി 1.4 ജിഗാവാട്ടിന്റെ സോളാര്‍ പാനലുകളാണ് സ്ഥാപിച്ചിട്ടുള്ളത്. രാജ്യത്തെ സൗരോര്‍ജ്ജ വൈദ്യുതി ഉത്പ്പാദനത്തിന്റെ 40 ശതമാനം ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.
രാജ്യത്ത് മേല്ക്കൂരകളിലെ സൗരോര്‍ജ്ജ ഉത്പ്പാദനത്തിന് 25- 30 ശതമാനം വരെ കേന്ദ്ര സര്‍ക്കാര്‍ സബ്സീഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: