ഇത്തിത്താനം: ഇത്തിത്താനം കിഴക്ക് 1688-ാം നമ്പര്‍ എസ്എന്‍ഡിപി യോഗം ശാഖയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കനകജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ശാഖാ ആഡിറ്റോറിയത്തില്‍ നടക്കും. ശാഖാ പ്രസിഡന്റ് എ.എസ്. സലിം അദ്ധ്യക്ഷനാകും. ചങ്ങനാശ്ശേരി യൂണിയന് പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയന് സെക്രട്ടറി പി.എം. ചന്ദ്രന് ധനസഹായം വിതരണം ചെയ്യും. വൈസ് പ്രസിഡന്റ് സജീവ് പൂവത്ത് ആദ്യശാഖാ ഭരണസമിതിയെ ആദരിക്കും. എഴുത്തുകാരനും നിരുപകനുമായ ഡോ. എം.എം. ബഷീര്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: