കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കുട്ടികളുടെ നേരെ നടന്ന വിവിധ അക്രമ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് സ്വമേധയാ കേസ് എടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
വയനാട്, മീനങ്ങാടി ബാലഭവനിലെ അന്തേവാസികളായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കമ്മീഷന് വയനാട് ജില്ലാ പോലീസ് മേധാവി, ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് 15 ദിവസത്തനകം റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടു.
കോഴിക്കോട് ചാത്തമംഗലത്ത് ഒമ്പത് പ്രൈമറി സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ അദ്ധ്യാപകന് പീഢനത്തിനിരയാക്കിയ സംഭവത്തില്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസര്‍, ചൈല്ഡ്ലൈന്, വിദ്യാഭ്യാസ ഉപഡയറക്ടര്‍, എന്നിവരോട് കമ്മീഷന് 15 ദിവസത്തിനകം റിപ്പോര്‍ട്ട് തേടി.
കോഴിക്കോട് കുന്ദമംഗലത്ത് 9-ാം ക്ലാസ് വിദ്യാര്‍ത്ഥി സ്കൂള്‍ പരിസരത്ത് കുത്തേറ്റ് മരിച്ച സംഭവത്തിലും കമ്മീഷന് ബന്ധപ്പെട്ടവരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: