തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ടിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കര്‍ക്കിടകം ഒന്നായ തിങ്കളാഴ്ചയാണ് ആനയൂട്ട്. പുലര്‍ച്ചെ അഷ്ടദ്രവ്യമഹാഗണപതി ഹോമം ആരംഭിക്കും. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിക്കും. ആനയൂട്ടിന് മുമ്പായി ഗജപൂജയുമുണ്ടാകും. പ്രത്യക്ഷ ഗണപതി പൂജയായാണ് ഗജപൂജ നടത്തുക. തുടര്‍ന്ന് നടക്കുന്ന ആനയൂട്ടില്‍ എഴുപതോളം കൊമ്പന്മാര് നിരക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഉരുട്ടിയ ചോറുരുളകള്‍, കരിമ്പ്, പഴവര്‍ഗങ്ങള്‍ എന്നിവയും ഔഷധക്കൂട്ടും ആനകള്‍ക്ക് നല്‍കും. വൈകീട്ട് കിഴക്കൂട്ട് അനിയന്മാരാരുടെ പ്രമാണികത്വത്തില്‍ പാണ്ടിമേളവും ഉണ്ടാകും. ക്ഷേത്രത്തിനകത്തേക്കുള്ള തിരക്കൊഴിവാക്കാന്‍ പടിഞ്ഞാറേ ഗോപുരത്തോട് ചേര്‍ന്ന് മതിലിന് മുകളിലൂടെ താത്ക്കാലികമായി വഴിയൊരുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: