മാനന്തവാടി :ജലം ജീവനാണ് എന്നപേരില്‍ നബാര്‍ഡ് രാജ്യവ്യാപകമായി നടത്തു ന്ന ജലസംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി ജൂലൈ 19ന് മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ജല്‍ സംവാദ് സംഘടിപ്പിക്കും. ഇന്ത്യയിലെ ഒരുലക്ഷത്തില്പരം ഗ്രാമങ്ങളില്‍ 8000 ല്‍ അധികംവരുന്ന ‘കൃഷി ജലദൂതുകളുടെ’ നേതൃത്വത്തില്‍ ജലവിഭവപഠനം പൂര്‍ത്തീകരിച്ചു.
കേരളത്തില്‍ എട്ട് ജില്ലകളിലായി 150ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലാണ് ജലസംരക്ഷണ യജ്ഞം നടത്തിയത്. വയനാട് ജില്ലയിലെ മൂന്ന് മുനിസിപ്പാലിറ്റികളിലും 17 ഗ്രാമപഞ്ചായത്തുകളിലും വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സ്വാമിനാഥന് റിസേര്‍ച്ച് ഫൗണ്ടേഷന്, ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി, ശ്രേയസ്സ്, ഫ്ളെയിം കേരള എന്നീ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ 420 ഗ്രാമങ്ങളില്‍ ജല വിഭവ പഠനം നടത്തിയിരുന്നു. പഠനത്തിന്റെ കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിനും വയനാട് ജില്ലയ്ക്ക് വേണ്ടി ഒരു ജല വിഭവ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ജല്‍ സംവാദ് ജില്ലാ കലക്ടര്‍ എസ്.സുഹാസ് ഐഎഎസ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: