ബത്തേരി : ബത്തേരി ഡോണ്‍ബോസ്കോ കോളേജും ആരാധനാലയവും ആക്രമിച്ച കേസില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയടക്കം 13 പേര് ജയിലിലായ സാഹചര്യത്തില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ അണിയറനീക്കം. ഇരുനൂറോളം എസ്എഫ്ഐക്കാര്‍ പ്രതികളായ സംഭവം കേരള ചരിത്രത്തില്‍തന്നെ ആദ്യത്തേതാണ്. സിപിഎം ജില്ലാനേതൃത്വത്തിന്റെ അറിവോടെ നടന്ന കോളേജ് ആക്രമണം ഒറ്റപ്പെട്ടതല്ല. വയനാട്ടില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമസംഭവങ്ങള്‍ പലതും സിപിഎമ്മിന്റെ അറിവോടെയാണ്. പോലീസ് കാഴ്ച്ചക്കരായി നോക്കിനില്ക്കാന് ഇടയാക്കിയതും ഉന്നത സമ്മര്‍ദ്ദത്തിന്റെ ഫലമായാണ്.
കോളേജിന്റെ 144 ജനാലകളും പ്രിന്‍സിപ്പലിന്റെ ഓഫീസ്, ടോയ്ലറ്റ്, പ്രതിമ എന്നിവയെല്ലാം അടിച്ചുതകര്‍ത്തു. ആരാധനാലയത്തിന്റെ നേരെയും ആക്രമണമുണ്ടായി. അധ്യാപകരെയും അധ്യാപികമാരെയും വെറുതെവിട്ടില്ല. ആക്രമണത്തിനിരയായ പലരും നാണക്കേടുകൊണ്ട് ഒന്നും പുറത്തുപറഞ്ഞിട്ടില്ല. ഗുരുനാഥന്മാരെ ആക്രമിക്കുന്ന സംഘടനയാണ് എസ്എഫ്ഐ എന്ന് മുന്‍പും തെളിയിച്ചതാണ്. മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ജില്ലയിലെ വിവിധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡോണ്‍ ബോസ്കോ കോളേജിനുനേരെ നടന്ന എസ്എഫ്ഐ അക്രമത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ലക്ഷകണക്കിന് രൂപയുടെ സാധനസാമഗ്രികളാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ നശിപ്പിക്കപ്പെട്ടതുമൂലം വിദ്യാര്‍ത്ഥികളുടെ ഭാവി തന്നെ ഇരുട്ടിലായിരിക്കുന്നു. സിപിഎം മൗനം പൂണ്ടിരിക്കുന്നതിന് കാരണം പാര്‍ട്ടിയുടെ അനുവാദത്തോടെ അക്രമം നടത്തിയതുകൊണ്ടാണ്. മത ന്യുൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് നടിക്കുന്ന സിപിഎമ്മിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നതാണ് ഈ സംഭവം. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ ആവശ്യപ്പെട്ടു.
മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും പാലക്കാട് കുഴിമാടമുണ്ടാക്കിയ സംഭവങ്ങളുടെയും തുടര്‍ച്ചയായാണ് ഇതിനെ കാണാന്‍ സാധിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ് പറഞ്ഞു.എസ്എഫ്ഐയെ സി പിഎം കയറൂരി വിട്ടിരിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ കയ്യും കെട്ടി നോക്കി നില്ക്കുന്ന പൊലീസുകാര്‍ക്ക് ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: