ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. സൈനികന് വീരമൃത്യു. രജൗരി ജില്ലയിലെ മാഞ്ചാകോട്ടിലായിരുന്നു സംഭവം. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിന്നുള്ള ലാന്‍സ് നായിക് മുഹമ്മദ് നസീര്‍ (35) ആണ് വീരമൃത്യുവരിച്ച ജവാനെന്ന് സൈന്യം അറിയിച്ചു. പരിക്കേറ്റ നസീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിയാണ് മരണം സംഭവിച്ചത്.
രജൗരിയിലെ മാഞ്ചാകോട്ട്, ബാലാകോട്ട് സെക്ടറുകളില്‍ പാക് സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ് തുടരുകയാണെന്ന് പ്രതിരോധ വക്താവ് ലഫ്.കേണല്‍ മനീഷ് മെഹ്ത പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് 1.40 മുതല്‍ പാക്കിസ്ഥാന് ഷെല്ലാക്രമണവും വെടിവയ്പും ആരംഭിച്ചതായും മനീഷ് മെഹ്ത പറഞ്ഞു.
ശനിയാഴ്ച കുല്‍ഗാമില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന് പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: