മലയാളികളുടെ ഇഷ്ടതാരം ഫഹദ് ഫാസില്‍ തമിഴിലേക്ക്. ‘വേലൈക്കാരനി’ ലൂടെയാണ് ഫഹദ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്. മോഹന്‍ രാജിന്റെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്നത് ശിവകാര്‍ത്തികേയനാണ്. ഫഹദ് ആദി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുക.
ഫഹദ് തന്നെയാണ് കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് എന്ന പ്രത്യേകത കൂടി വേലൈക്കാരനുണ്ട്. നയന്‍താര, സ്നേഹ, പ്രകാശ് രാജ്, തമ്പി രാമയ്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍
24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്. ഡി രാജ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സെപ്റ്റംബര്‍ 29 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: