വര്‍ക്കല: വര്‍ക്കല നഗരസഭയിലും പരിസര പ്രദേശങ്ങളിലും കൊതുകുകളുടെ ഉറവിട നശീകരണവും വാര്‍ഡുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളും പലയിടത്തും കാര്യക്ഷമമായി നടക്കുന്നില്ല എന്ന് ആക്ഷേപം. നൂറു കണക്കിന് ജനങ്ങള്‍ക്കാണ് നഗരസഭ പ്രദേശത്ത് വൈറല്‍പനി ബാധ ഉണ്ടായത്.
പനിബാധിച്ചവര്‍ ഇപ്പോഴും പാര്‍ശ്വഫലങ്ങളുമായി നരകയാതന അനുഭവിക്കുകയാണ്. കൊതുകു നിവാരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്താനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും ചില പഞ്ചായത്തുകളില്‍ ശുചീകരണത്തിന്റെ പേരില്‍ ഉദ്ഘാടന മാമാങ്കം നടത്തിയതല്ലാതെ തുടര്‍നടപടി ഒന്നും നടപ്പിലാക്കിയിട്ടില്ല . മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പോലും പലയിടത്തും നടക്കുന്നില്ല.
വര്‍ക്കല നഗരസഭ ഉള്‍പ്പെടെ പഞ്ചായത്ത് പ്രദേശങ്ങളിലെ പൊതു സ്ഥലങ്ങളിലും ആളൊഴിഞ്ഞ പുരയിടങ്ങളിലുമെല്ലാം വെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിട്ട് പെരുകുകയും പുല്‍ക്കാടുകള്‍ തഴച്ച് വളരുകയും ചെയ്തു. കൊതുക് നിവാരണത്തിന് ചിലയിടങ്ങളില്‍ യോഗങ്ങളും ചര്‍ച്ചകളും നടത്തുന്നതൊഴിച്ചാല്‍ ശാസ്ത്രീയമായ ഒരു തയ്യാറെടുപ്പും നടന്നില്ല. പല ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ് തല സാനിട്ടേഷന്‍ കമ്മിറ്റികള്‍ പോലും രൂപീകരിച്ചിട്ടില്ല. ഇവിടങ്ങളില്‍ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനയാണുള്ളത്. രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ തുടര്‍ച്ചയായി രണ്ട് പ്രാവശ്യമെങ്കിലും സ്പ്രേ ചെയ്താല്‍ മാത്രമേ കൊതുക് നശീകരണം ഫലപ്രദമാകൂ. ഫോഗിംഗ് സംവിധാനവും മരുന്ന് തളിയും ഒരിടത്തും നടത്തിയിട്ടില്ല. വര്‍ക്കല പ്രദേശത്ത് ടി.എസ് കനാലും ഗ്രാമപ്രദേശങ്ങളിലെ പൊതു കുളങ്ങളും പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നവയായി മാറി. ഒട്ടുമിക്ക കുളങ്ങളും കൊതുക് വളര്‍ത്തല്‍ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ടി.എസ് കനാലിന് ഒഴുക്ക് നിലച്ച് കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകളുടെ ആവാസ കേന്ദ്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: