കൊച്ചി: ആഗോള പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച മികച്ച പദ്ധതികള്‍ക്ക് പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്മാന് ഐസക് പട്ടാണി പറമ്പില്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലും ഗ്ലോബല്‍ എന്‍വയര്‍മെന്റ് , യുഎന്‍ഒയുടെ പരിസ്ഥിതി കൗണ്‍സിലുകളും സംയുക്തമായി പുരസ്കാരങ്ങള്‍ നല്‍കുന്നത്. ഖര, ദൃവ്യ,മാലിന്യ സംസ്കരണം, ജല സംരക്ഷണം, ഊര്‍ജ സംരക്ഷണം, ജൈവ കൃഷി തുടങ്ങിയവയില്‍ പുതുതലമുറയ്ക്ക് നൂതന അറിവുകള്‍ നല്‍കുന്നതിനും അവരെ പ്രോല്‍സാഹിപ്പിക്കുന്നതിനുമാണ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സ്കൂള്‍, കോളജ് തലങ്ങളിലെ വിദ്യാര്‍ഥികള്‍ തയറാക്കുന്ന പരിസ്ഥിതി സംബന്ധമായ പ്രോജക്ടുകള്‍ മല്സരടിസ്ഥാനത്തില് വിലയിരുത്തി മികച്ചവയ്ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. ഇതിന് പുറമെ ദൃശ്യ, അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പാരിസ്ഥിതിക റിപ്പോര്‍ട്ടുകള്‍ക്കും ഡോക്യുമെന്റികള്ക്കും അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോളജ് വിദ്യാര്‍ഥികള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍, വ്യക്തികള്‍-സ്ഥാപനങ്ങള്‍, ദൃശ്യമാധ്യമം, അച്ചടി മാധ്യമം എന്നിങ്ങന്നെ അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മത്സരം. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നവയ്ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരു ലക്ഷം രൂപ സമ്മാനമായി നല്‍കും. യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് 75,000, 50,000 രൂപയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: