തൃശൂർ: വേധന വർധന ആവശ്യപ്പെട്ട് തിങ്കളാഴ്ച മുതൽ നഴ്സുമാർ നടത്തുവാൻ നിശ്ചയിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റിവച്ചു. ബുധനാഴ്ച വരെ സമരം തുടങ്ങേണ്ടെന്നാണ് തീരുമാനം. നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്.
ചര്‍ച്ച നടക്കുന്നതുവരെ സമരത്തില്‍ നിന്നും പിന്മാറണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തൃശൂരിൽ ചേർന്ന യുഎൻഎ യോഗം ചര്‍ച്ച ചെയ്താണ് സമരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. അടിസ്ഥാന വേതനം 20,000 രൂപയാക്കി ഉയര്‍ത്തിയില്ലെങ്കില്‍ ജൂലൈ 17ന് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് നഴ്സുമാരുടെ സംഘടന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സമരത്തിനെതിരെ തൊഴില്‍ വകുപ്പും രംഗത്ത് വന്നിട്ടുണ്ട്. ശമ്പള പരിഷ്കരണ കമ്മിറ്റി യോഗത്തിന് മുമ്പ് സമരം പ്രഖ്യാപിച്ചത് ശരിയായില്ലെന്നും ഈ മാസം 20ന് യോഗം ചേരാന്‍ തീരുമാനിച്ചിരുന്നുവെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: