കൊളംബോ: 2011-ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും ഒത്തുകളിച്ചെന്ന് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും മന്ത്രിയുമായ അര്‍ജുന രണതുംഗ. മത്സരത്തെക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുംബൈയില്‍ നടന്ന മത്സരത്തില്‍ എന്താണ് നടന്നതെന്ന് ഇപ്പോള്‍ തനിക്ക് വെളിപ്പെടുത്താനാകില്ലെങ്കിലും ഒരു ദിവസം താന്‍ സത്യം പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
2011 ഏപ്രില്‍ രണ്ടിന് നടന്ന മത്സരത്തില്‍ ആറു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ 48.2 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. മുന്‍നിര ബാറ്റ്സ്മാന്മാര് പുറത്തായിട്ടും ഇന്ത്യ നാടകീമായി ജയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: