കണ്ണൂര്‍: സംസ്ഥാന പശ്ചമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ആഗസ്ത് 16 മുതല്‍ ഒക്ടോബര്‍ 16 വരെ കാസറഗോഡുമുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന പശ്ചിമഘട്ട രക്ഷൈയാത്രക്കുള്ള ജില്ലാ സംഘാടക സമിതി രൂപീകരിച്ചു.
പശ്ചിമഘട്ടത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന അനധികൃത കരിങ്കല്‍ ക്വാറികള്‍, ഭൂമികയ്യേറ്റം, കര്‍ഷകരുടെ പാലായനം, നദികളുടെ ഒവുക്ക്, വനനിശീകരണം തുടങ്ങിയവ പഠനവിഷയമാക്കുന്നതോടൊപ്പം പശ്ചിമഘട്ടം ആരോഗ്യത്തോടെ നിലനില്‍ക്കേണ്ടതിന്റെ ആവശ്യം തീരപ്രദേശംവരെയുള്ള ജനങ്ങളെത്തിക്കു തുടങ്ങിയവക്കാണ് യാത്ര മുന്‍ഗണന നല്‍കുന്നത്. കരിങ്കല്‍ ക്വാറികള്‍ക്കുള്ള പരിസ്ഥിതി ആഘാതപഠനം ഇഐഎ കര്‍ശനമാക്കുക, സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറികളും വീടുകളും തമ്മിലുള്ള അകലം റദ്ദ് ചെയ്യുക, &&&&&200മീറ്റര്‍ അകലം നടപ്പാക്കുക, ഭൂമികയ്യേറ്റം മുഴുവനായും യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കുക, പുഴകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യാത്ര മുന്നോട്ടുവെക്കും.
കണ്ണൂര്‍ റെയിന്ബോയില് ചേര്‍ന്ന രൂപീകരണയോഗം സമിതി കണ്‍വീനിര്‍ എസ്.ബാബുജി ഉദ്ഘാടനം ചെയ്തു. ഭാസ്കരന് വെള്ളൂര്‍ (ജന.കണ്‍വീനിര്‍), എം.പി.പ്രകാശന് (ചെയര്മാന്), തോമസ് തോട്ടത്തില്‍, ജോസ് കൊട്ടാരത്തില്‍, ഇ.മനീഷ്, പി.എ.ഷെറോസ്, സി.പൂമണി, റിജോ പയറ്റുചാല്‍ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: