ചെറുപുഴ: പയ്യന്നൂര്‍ സഹകരണ ആയുര്‍വേദ ആശുപത്രിയുടെയും ചെറുപുഴ പഞ്ചായത്ത് ഗ്രന്ഥശാലാ നേതൃ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് രാവിലെ 9.30 മുതല്‍ ചെറുപുഴ ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ സൗജന്യ ആയുര്‍വേദ ചികിത്സാ ക്യാമ്പ് നടത്തും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യമായി മരുന്നുകളും നല്‍കും. ക്യാമ്പില്‍ പ്രമുഖ ഡോക്ടര്‍മാര്‍ പരിശോധന നടത്തും. ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല കോളയത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതാണെന്നും സംഘാടക സമിതി ചെയര്മാന് കെ.ദാമോദരന്‍ മാസ്റ്റര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: