കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ പ്രഥമ ദൈവദാസി സിസ്റ്റര്‍ മരിയ സെലിന് കണ്ണനായ്ക്കലിന്റെ 60-ാം ചരമവാര്‍ഷികം 22ന് പയ്യാമ്പലം ഉര്‍സുലൈന്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങില്‍ കേരളത്തിലെ ഏഴു രൂപതകളില്‍ സംഘടിപ്പിച്ച ദൈവദാസി സിസ്റ്റര്‍ മരിയ സെലിന് കണ്ണനായ്ക്കല്‍ മെഗാക്വിസില്‍ വിജയികളായവര്‍ക്ക് ക്യാഷ് ആവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. 50,001, 30,001, 20,001 എന്നിങ്ങനെയാണ് ക്യാഷ് അവാര്‍ഡ്. മെഗാക്വിസില്‍ തലശ്ശേരി രൂപതയിലെ അഞ്ജു പി ടോം ഒന്നാം സ്ഥാനവും നെയ്യാറ്റിന്‍കര രൂപതയിലെ അബിഷ അംബ്രോസ് രണ്ടാം സ്ഥാനവും, കണ്ണൂര്‍ രൂപതയിലെ അഞ്ജലിക്ക ജെന്സണ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാ. ജോര്‍ജ് പൈനാടത്ത്, ഫാ. ജോര്‍ജ് ജെറി, സിസ്റ്റര്‍മാരായ വിനയ പുരയിടത്തില്‍, ലീമ മഞ്ചിയില്‍, ഗ്രീറ്റ തട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: