ഇടുക്കി: കഞ്ചാവിന്റെ പുക വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവുമായി അഞ്ച് വിദ്യാര്‍ത്ഥികളെ വണ്ടിപ്പെരിയാര്‍ എക്സൈസ് സംഘം പിടികൂടി.
കോട്ടയം നാട്ടകം സ്വദേശികളായ സബിന്‍(21), രാഹുല്‍(20), അരവിന്ദ്(21), അജില്‍ ബാബു(23), രാഹുല്‍(21) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 20 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. കുമളി ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനക്കിടെയാണ് കേസ് പിടികൂടിയത്. തമിഴ്നാട്ടിലെ കമ്പത്ത് നിന്നുമാണ് ഇവ ഇവര്‍ക്ക് ലഭിച്ചത്.
പ്രതികളെ പിരുമേട് കോടതിയില്‍ ഹാജരാക്കി. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ തോമസ് ജോസഫിന്റെ നേതൃത്വത്തില്‍ കുമളി ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: