പുനലൂര്‍: നഴ്സുമാരുടെ സമരം തകര്‍ക്കാനല്ല പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. നഴ്സുമാരുടെ പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ വസ്തുതാപരമായി മനസ്സിലാക്കണം. അവരുടെ ജീവിതസുരക്ഷ ഉറപ്പാക്കേണ്ടതാണെന്ന് കുമ്മനം പറഞ്ഞു.
ഐഎന്‍ടിയുസി നേതാവ് മാമ്പഴത്തറ സലീമുള്പ്പെടെ ഇരുന്നൂറോളം പേര്‍ക്ക് ബിജെപിയില്‍ അംഗത്വം നല്കിയ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കയ്യേറിയ ദേവസ്വം ഭൂമി തിരിച്ചുപിടിക്കാന്‍ ഇച്ഛാശക്തിയാണ് വേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകരോട് കുമ്മനം പറഞ്ഞു. സഹകരണത്തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാണ്. ഇടതും വലതും ചേര്‍ന്ന സഹകരണമുന്നണിയാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: