കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട സര്‍വീസ് സെപ്തംബറില്‍ തുടങ്ങും. പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെയാണ് രണ്ടാം ഘട്ടം. പരീക്ഷണ ഓട്ടം ഇന്നലെ ആരംഭിച്ചു. കലൂര്‍ സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് മഹാരാജാസ് കോളേജ് വരെയും തിരിച്ചുമാണ് ഓടിയത്.
മൂന്നാഴ്ചയ്ക്കുള്ളില്‍ യാത്രാ സര്‍വീസ് തുടങ്ങാനാണ് മെട്രോ അധികൃതരുടെ തീരുമാനം.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍ ജംഗ്ഷന്, ലിസി ജംഗ്ഷന്, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് രണ്ടാംഘട്ടത്തില്‍ ഉള്ളത്. ഇതോടെ മെട്രോ എത്തുന്ന സ്റ്റേഷനുകളുടെ എണ്ണം 16 ആകും. ആഗസ്തില്‍ എല്ലാ സ്റ്റേഷന്റെയും നിര്‍മ്മാണം പൂര്‍ത്തിയാകും. ശേഷം മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പരിശോധനയുണ്ടാകും.
ജൂണ്‍ 17നാണ് ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോയുടെ ഒന്നാം ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. 19ന് റൂട്ടില്‍ യാത്രാ സര്‍വീസും തുടങ്ങി. നിലവില്‍ സര്‍വീസിന് ഉള്‍പ്പെടെ 10 ട്രെയിനുകളാണ് കൊച്ചിയിലെത്തിച്ചിരിക്കുന്നത്. ഈ ട്രെയിനുകളാണ് പരീക്ഷണ ഓട്ടത്തിനും ഉപയോഗിക്കുക. മഹാരാജാസ് കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി മെട്രോയുടെ ദൂരം 18.5 കിലോമീറ്ററാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: