തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നും ഇമെയില്‍ ചോര്‍ത്തിയ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം ആഭ്യന്തര സുരക്ഷക്ക് ഭീഷണിയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മതമൗലിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ കീഴ്പെട്ടു എന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇമെയിലുകളാണ് പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്ന് ചോര്‍ന്നത്. രാജ്യസുരക്ഷയില്‍ പോലും വെള്ളം ചേര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകുന്നത് അംഗീകരിക്കാനാകില്ല. രാജ്യ ദ്രോഹികള്‍ക്ക് ഒരു സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്ന സംഭവം ഇതാദ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തീവ്രവാദ സംഘടനകളില്‍ നിന്ന് കിട്ടിയ സഹായത്തിന് സിപിഎമ്മിന്റെ പ്രത്യുപകാരമാണ് കേസ് പിന്‍വലിക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: