മയക്കുമരുന്നു കേസുമായി ബന്ധപെട്ട് 6 അഭിനേതാക്കളടക്കം 12 സിനിമ പ്രവര്‍ത്തകര്‍ക്കെതിരെ എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചു. എക്സൈസ് വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ആണ് നോട്ടീസ് അയച്ചത്. ജൂലൈ 19 നും 27 നും ഇടയ്ക്ക് എസ്ഐടി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
മയക്കുമരുന്ന് ദുരുപയോഗം ചെയ്യുന്നതായി ഞങ്ങള്‍ കരുതുന്ന ഏതാനും ആളുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. അവരുടെ പ്രസ്താവനകള്‍ രേഖപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,അതിനാല്‍ അവര്‍ എസ്.ഐ.ടിക്ക് മുന്നില്‍ ഹാജരാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു, ‘തെലുങ്കാന എക്സൈസ് ഡയറക്ടര്‍ അകുന്‍ സബര്‍വാള്‍’ പറഞ്ഞു.
പോക്കിരി ഉള്‍പ്പെടെയുള്ള 39 ചിത്രങ്ങള്‍ സംവിധാനം ചെയ്ത പുരി ജഗന്നാഥ്, ടോപ് താരങ്ങളായ രവിതേജ, പി നവീപ്പ്, തരുണ്‍കുമാര്‍, എ തനിഷ്, പി സുബ്ബരാജ് എന്നിവരും. നടി ചാര്‍മി കൗര്‍, നടി മുമൈറ്റ് ഖാന്, ഛായാഗ്രഹകന് ശ്യാം കെ നായിഡു, ഗായകന് ആനന്ദ് കൃഷ്ണ നന്ദു, കലാ സംവിധായകന് ചിന്ന എന്‍ ധര്‍മറാവു എന്നിവര്‍ക്കാണ് എക്സൈസ് വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
തെലുങ്ക് സിനിമാ വ്യവസായത്തെ പ്രതിനിധീകരിക്കുന്ന മുവി ആര്‍ട്ടിസ്റ്റ് അസോസിയേഷന് (എംഎഎ) മയക്കുമരുന്ന് ഉപയോഗിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെ താരങ്ങള്ക്ക്മുന്നറിയിപ്പു നല്‍കിയിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ജീവിതത്തെ നശിപ്പിക്കുന്നതു മാത്രമല്ല, ചലച്ചിത്ര വ്യവസായത്തിന് മോശം പേര് നല്‍കുകയും ചെയ്യുന്നുവെന്ന് എംഎ എ പ്രസിഡന്റ് ശിവജി രാജ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: