താനൂര്‍: മലയാള സര്‍വ്വകാലശാല ഭൂമിതട്ടിപ്പില്‍ പ്രതിഷേധിച്ച് എംഎല്‍എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.ശിവരാജന് ഉദ്ഘാടനം ചെയ്തു.
ഭൂമിതട്ടിപ്പില്‍ താനൂര്‍ എംഎല്‍എ വി.അബ്ദുറഹിമാന്റെ പങ്ക് സര്‍ക്കാര്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് അദ്ധ്യക്ഷനായി. കെ.ജനചന്ദ്രന്, വി.ഉണ്ണികൃഷ്ണന്, ഗീതാമാധവന്, എന്‍.അനില്‍കുമാര്‍, എം.രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: