തിരൂര്‍: ജനവാസകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന തിരൂരിലെ ബിവറേജ് ഔട്ട്ലെറ്റ് മാറ്റിസ്ഥാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലുന്ന ഇടത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ബിജെപി തിരൂര്‍ മണ്ഡലം കമ്മിറ്റി ബിവറേജ് ഔട്ട്ലെറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി.
മണ്ഡലം പ്രസിഡന്റ് കെ.പി.പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ പ്രസിഡന്റ് രതീഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വസന്തകുമാര്‍, ഒബിസി മോര്‍ച്ച ജില്ല പ്രസിഡന്റ് മനോജ് പാറശ്ശേരി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി സുനില്‍ പരിയാപുരം, സെക്രട്ടറി ശശി കറുകയില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: