മലപ്പുറം: വളാഞ്ചേരിയില്‍ സ്കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞ് പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വളാഞ്ചേരി വൈക്കത്തൂര്‍ എയുപി സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു അധികൃതര്‍ വ്യക്തമാക്കി. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കുട്ടികളെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: