ന്യൂദല്‍ഹി: ബോഫോഴ്സ് പീരങ്കി അഴിമതി കേസില്‍ പുനരന്വേഷണം നടത്താന്‍ സിബിഐ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച കാര്യത്തില്‍ സിബിഐ ഉടന്‍ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കുമെന്നാണ് വിവരങ്ങള്‍. പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) നിര്‍ദേശപ്രകാരമാണ് അന്വേഷണം നടത്തുക.
ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് പിഎസിയുടെ മുന്നില്‍ വര്‍ഷങ്ങളായി തീരുമാനമാകാതെ കിടക്കുകയാണ്. ഇതിനെ തുടര്‍ന്നാണ് അഴിമതിയെക്കുറിച്ചും കരാറിലെ പാളിച്ചകളെക്കുറിച്ചും തുടരന്വേഷണം നടത്തണമമെന്ന് സിബിഐക്ക് പിഎസി നിര്‍ദ്ദേശം നല്‍കിയത്.
2005ല്‍ കേസില്‍ ആരോപണ വിധേയരായ ഹിന്ദുജ ഗ്രൂപ്പിലെ ശ്രീചന്ദ്, ഗോപീ ചന്ദ്, പ്രകാശ് ചന്ദ് എന്നിവരെയും ബോഫോഴ്സ് കമ്പനിയേയും കോടതി കുറ്റവിമുകതരാക്കിയിരുന്നു. ഇത് മേല്‍കോടതിയില്‍ ചോദ്യം ചെയ്യാത്തതിനെക്കുറിച്ചും പിഎസി സബ്കമ്മറ്റി സിബിഐയോട് തിരക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അപ്പീല്‍ നല്കാന് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്നും സിബിഐ ഡയറക്ടര്‍ അലോക് വര്‍മ വ്യക്തമാക്കി. ഇതേതുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനോട് അനുമതി വാങ്ങാന്‍ ബിജെഡി എംപി ഭര്‍തൃഹരി മാതബ് അധ്യക്ഷനാ സബ് കമ്മിറ്റ് സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയത്.
1980 ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിന്റെ കാലത്താണ് ബോഫോഴ്സ് വിവാദം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: