കോട്ടയം: നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ഉള്‍പ്പെട്ട ഹൈവേ കവര്‍ച്ച കേസ് പോലീസ് പുനരന്വേഷിക്കുന്നു. കിടങ്ങൂര്‍ ഹൈവേ ജംങ്ഷനില്‍ വച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്തിരുന്ന ഫെലിക്സ് എന്ന മാര്‍വാടിയെ ആക്രമിച്ച് നാല് ലക്ഷം രൂപ കവര്‍ച്ച ചെയ്തതാണ് കേസ്. എട്ട് പ്രതികളുളള ഈ കേസില്‍ ഏഴാം പ്രതിയാണ് പള്‍സര്‍.
2014 മെയിലായിരുന്നു സംഭവം. പാലായിലെ സ്വര്‍ണ്ണക്കടയില്‍ ആഭരണങ്ങള്‍ കൊടുത്തതിന്റെ പണവുമായി സഞ്ചരിക്കുമ്പോഴാണ് കളക്ഷന്‍ ഏജന്റായ ഫെലിക്സ് ആക്രമിക്കപ്പെട്ടത്. മുളകുപൊടി സ്േ്രപ അടിച്ചതിന് ശേഷമാണ് കവര്‍ച്ച നടത്തിയത്. സംഭവത്തിന് ശേഷം സുനി ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് പിടികൂടിയിരുന്നു.കേസിന്റെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിന് മുമ്പേ പള്‍സര്‍ മുങ്ങി. ഇതിന് ശേഷം പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ സമയത്താണ് പള്‍സര്‍ നടിയെ ആക്രമിച്ച കേസില്‍ പിടിയിലായത്.
പുതിയ സാഹചര്യത്തില്‍ കേസിലെ പള്‍സറിന്റെ പങ്ക് കുറെക്കൂടി വ്യക്തമാക്കുന്നതിനും കുറ്റപത്രത്തില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തുന്നതിനുമാണ് പുനരന്വേഷണമെന്ന് പോലീസ് പറഞ്ഞു. കിടങ്ങൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പാലാ സിഐയ്ക്കയായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: