തലശ്ശേരി: തലശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടറില്‍ സ്വന്തം ഫോട്ടോ ചേര്‍ക്കുകയും അത് ക്ലാസുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്യുന്ന എം.എല്‍.എയുടെ നടപടി പ്രതിഷേധാര്‍ഹവും അംഗീകരിക്കാന്‍ പറ്റാത്തതുമാണെന്ന് കെപിഎസ്ടിഎ തലശ്ശേരി വിദ്യാഭ്യാസ ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. അക്കാദമിക് കലണ്ടറില്‍ സാധാരണയായി സാഹിത്യ നായകന്മാരുടെയും ദേശീയ നേതാക്കന്മാരുടെയും ഫോട്ടോകളാണ് ഉള്‍ക്കൊള്ളിക്കാറുള്ളത്. അതില്‍നിന്നും വ്യത്യസ്ഥമായി തങ്ങളുടെ രാഷ്ട്രീയ അജണ്ട വിദ്യാലയങ്ങളില്‍ നടപ്പിലാക്കാനുള്ള ഹീനമായ ശ്രമമാണ് ഇതിനുപിന്നിലെന്ന് കെപിഎസ്ടിഎ കുറ്റപ്പെടുത്തി. ഇത്തരം പ്രവര്‍ത്തനങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. പി.പി ഹരിലാല്‍ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് കെ.രമേശന്, കെ.റസാഖ്, സി.വി അബ്ദുള്‍ ജലീല്‍, പി.വി നന്ദഗോപാല്‍, ഡോ.ശശിധരന് കുനിയില്‍, കെ.രാജേഷ്, ഹരിദാസ് മൊകേരി, രഘുരാജന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: